ആദ്യാനുരാഗം പകർന്ന വേദനയെന്നിൽ അനുഭവമായ്
അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലായ്
സങ്കടങ്ങളലതല്ലുന്നു ഇന്നെൻ വീട്ടിൽ മംഗളമായ്
സൗഭാഗ്യമില്ലാതെന്റെ. ജന്മം ഇനിയത് കണ്ണീരായ്
ഓലക്കുടിലെന്നതിനല്ലാ ഓർമ്മകൾ തന്നതുമല്ല
ഓലക്കുടില്ലെന്നതിനല്ല...ഓർമ്മകൾ തന്നതുമല്ല
ഈ ജന്മം നിന്നേമറന്ന് കഴിയാനെനിക്കുമാവില്ലാ...
ഈ മനസ്സിൽ നിനക്ക് നൽകിയ സ്ഥാനം ഇനിയത് മാറില്ലാ..
ആദ്യാനുരാഗം പകർന്ന വേദനയെന്നിൽ അനുഭവമായ്
അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലാ..യ്
കാലമൊരുപാട് കഴിഞ്ഞാൽ നിനക്കൊരു കുഞ്ഞുണ്ടാകും
നിറം ചേർത്ത കഥകൾ കേൾക്കാ..ൻ അവർക്കന്ന് കൊതിയാകും
കടംകഥകൾ പറയും പോലെ മടിക്കാതെ നീ പറയേണം
നീ പറഞ്ഞ കഥയിൽ തോൽക്കും നായിക ഞാൻ വേണം
ഓമലേ നീ കരയല്ലേ താങ്ങുവാനാകില്ലാ...
ഓർത്തിന്നു കരയാനെന്നിൽ അവകാശമിന്നില്ല..
ആദ്യാനുരാഗം പകർന്ന വേദനയെന്നിൽ അനുഭവമായ്
അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലാ..യ്
ആയിരം സൂര്യൻ മുന്നിൽ ഒന്നിച്ചുതിച്ചാലും..
ഒരു കോടി ജന്മം തന്നെ തരുമെന്ന് ചൊന്നാലും...
നിന്നോളം പകരം വെക്കാൻ മതിയാവുകില്ലല്ലോ..
നീയെന്ന ദീപം മുന്നിൽ കനലായെരിഞ്ഞല്ലോ
പുണരുന്ന തലയണ വീണ്ടും കണ്ണീർ നനഞ്ഞു തുടങ്ങി
പുതു വീട്ടിൽ ഉരുകും മനസ്സാൽ... തളർന്നെന്റെ മിഴികളുറങ്ങി
ആദ്യാനുരാഗം പകർന്ന വേദന എന്നിൽ അനുഭവമായ്
അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലായ്
സങ്കടങ്ങൾ അല തല്ലുന്നു ഇന്നെൻ വീട്ടിൽ മംഗളമായ്
സൗഭാഗ്യമില്ലാതെന്റെ ജന്മം ഇനിയത് കണ്ണീരായ്
ഓലക്കുടിലെന്നതിനല്ല ഓർമ്മകൾ തന്നതുമല്ല
ഓലക്കുടില്ലെന്നതിനല്ല ഓർമ്മകൾ തന്നതുമല്ല
ഈ ജന്മം നിന്നെ മറന്നു കഴിയാണെനിക്കുമാവില്ല..
ഈ മനസ്സിൽ നിനക്ക് നൽകിയ സ്ഥാനം ഇനിയത് മാറില്ല..
ആദ്യാനുരാഗം പകർന്ന വേദന എന്നിൽ അനുഭവമായ്
അനുവാദമില്ലാതെന്നുടെ മിഴികൾ പതിയെ അലകടലാ..യ്
No comments:
Post a Comment